നടി അർച്ചന സുശീലൻ വിവാഹിതയായി; വരൻ പ്രവീൺ നായർ
നടി അർച്ചന സുശീലൻ വിവാഹിതയായി. പ്രവീൺ നായരാണ് വരൻ. അമേരിക്കയിൽ വെച്ചായിരുന്നു വിവാഹം. അർച്ചനയുടെ രണ്ടാം വിവാഹമാണിത്. സമൂഹമാധ്യമങ്ങളിലൂടെ അർച്ചന തന്നെയാണ് വിവാഹക്കാര്യം പുറത്തുവിട്ടത്
വിവാഹ ചിത്രങ്ങളും അർച്ചന പോസ്റ്റ് ചെയ്തിട്ടുണ്ട്. ജീവിതത്തിൽ കൂട്ടായി പ്രവീണിനെ ലഭിച്ചതിൽ താൻ ഭാഗ്യവതിയാണെന്നും തന്നെ സ്‌നേഹിക്കുന്നതിൽ പ്രവീണിന് നന്ദിയെന്നും താരം കുറിച്ചു.