ഒരു സിനിമ സംവിധാനം ചെയ്യണം എന്നിട്ടേ വിവാഹം ഉണ്ടാകൂ: അരിസ്റ്റോ സുരേഷ്
ആക്ഷന് ഹീറോ ബിജു എന്ന ഒറ്റ ചിത്രത്തിലൂടെ മലയാള സിനിമാപ്രേക്ഷകർക്ക് പ്രിയങ്കരനായ താരമാണ് അരിസ്റ്റോ സുരേഷ്. പിന്നീട് ബോസിന്റെ ആദ്യ സീസണിൽ പങ്കെടുത്തതോടെ മിനി സ്ക്രീൻ പ്രേക്ഷകരുടെ ഇടയിലും അദ്ദേഹം ശ്രദ്ധ നേടി.
ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ പ്രചരിച്ച തന്റെ വിവാഹ വാർത്തകളോട് പ്രതികരിക്കുകയാണ് താരം. തന്നെയും സുഹൃത്തിനെയും ചേർത്തുവച്ച വന്ന വാർത്തകൾ വേദനിപ്പിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.
തന്റെ അമ്മയെ കാണാൻ എത്തിയ സുഹൃത്തിന്റെ ചിത്രം ആണ് ചിലർ പ്രചരിപ്പിച്ചത്. വിവാഹം കഴിക്കില്ല എന്നൊന്നും പറയുന്നില്ല.
പക്ഷെ അതിന് ആദ്യം ഒരു സിനിമ സംവിധാനം ചെയ്യണം. അതിനു ആദ്യം സംവിധാനം പഠിക്കണം. അതിനുശേഷമേ വിവാഹം ഉണ്ടാകൂ എന്ന് സുരേഷ് കൂട്ടിച്ചേർത്തു .