ഐപിഎല്‍ ഗാലറിയില്‍ ആവേശം പകരാനെത്തി കിംഗ് ഖാന്‍; ട്രെന്‍ഡിംഗായി പുതിയ ലുക്ക്
ദുബായ് ഇന്റര്‍നാഷണല്‍ സ്‌റ്റേഡിയത്തില്‍ നടന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് ആവേശം പകരാനെത്തി ബോളിവുഡിന്റെ കിംഗ് ഖാന്‍ ഷാരൂഖ്. തന്റെ ഐപിഎല്‍ ടീം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് രാജസ്ഥാന്‍ റോയല്‍സിനോട് ഏറ്റുമുട്ടുന്നത് കാണാനായി മകന്‍ ആര്യനൊപ്പമാണ് ഷാരൂഖ് ഖാന്‍ എത്തിയത്.
ഷാരൂഖ് എത്തിയതോടെ കളിക്കാര്‍ മാത്രമല്ല കെകെആര്‍ ആരാധകരും ആവേശത്തിലായി. പതിവുപോലെ ഇത്തവണയും തന്റെ ടീമിന്റെ മനോധൈര്യം താരം വര്‍ദ്ധിപ്പിച്ചു. ഗാലറിയില്‍ മാസ്‌ക്കും കൂളിംഗ് ഗ്ലാസും അണിഞ്ഞ് നില്‍ക്കുന്ന ഷാരൂഖിന്റെ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
ബുധനാഴ്ച നടന്ന ഐപിഎല്‍ മത്സരത്തില്‍ 37 റണ്‍സിന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് രാജസ്ഥാന്‍ റോയല്‍സിനെ പരാജയപ്പെടുത്തി. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ കൊല്‍ക്കത്ത നിശ്ചിത ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തിലാണ് 175 റണ്‍സ് നേടിയത്
സീറോ ആണ് ഷാരൂഖിന്റെതായി ഒടുവില്‍ റിലീസിനെത്തിയ സിനിമ. 2018ല്‍ പുറത്തിറങ്ങിയ സിനിമ ബോക്‌സോഫീസില്‍ പരാജയമായതോടെ അഭിനയരംഗത്ത് നിന്നും ഇടവേള എടുക്കുകയായിരുന്നു. സംവിധായകന്‍ അറ്റ്‌ലീ ഒരുക്കുന്ന ചിത്രത്തിലാണ് ഷാരൂഖ് ഇനി വേഷമിടുന്നത്. ചിത്രത്തില്‍ താരം ഡബിള്‍ റോളിലെത്തുമെന്നും അഭ്യൂഹങ്ങളുണ്ട്