Tuesday, April 15, 2025
Movies

മഞ്ജു വാര്യർ ചിത്രം ചതുർമുഖം കൊറിയൻ ചലചിത്ര മേളയിലേക്ക്

 

മഞ്ജുവാര്യരെ കേന്ദ്രകഥാപാത്രമായി എത്തിയ ചതുർമുഖം കൊറിയൻ ചലച്ചിത്ര മേളയിലേക്ക്. ഇരുപത്തിയഞ്ചാമത് ബുച്ചൺ ഇന്റർനാഷണൽ ഫന്റാസ്റ്റിക്ക് ഫിലിം ഫെസ്റ്റിവലിലേക്കാണ് ചിത്രം തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. മലയാളത്തിലെ ആദ്യത്തെ ടെക്നോ ഹൊറർ സിനിമയാണ് ചതുർമുഖം. രഞ്ജിത്ത് കമല ശങ്കർ, സലിൽ വി. എന്നീ നവാഗതർ ആണ് ചതുർമുഖം സംവിധാനം ചെയ്തത്.

വിവിധ രാജ്യങ്ങളിൽ നിന്നും ഹൊറർ, മിസ്റ്ററി, ഫാന്റസി വിഭാഗങ്ങളിലുള്ള സിനിമകൾക്കായി നടത്തുന്ന മേളയാണിത്. വേൾഡ് ഫന്റാസ്റ്റിക്ക് റെഡ് കാറ്റഗറിയിലാണ് ചതുർമുഖം പ്രദർശിപ്പിക്കുന്നത്. മൂന്നു ചിത്രങ്ങളാണ് ഇന്ത്യയിൽ നിന്ന് ഫെസ്റ്റിവലിൽ ഉള്ളത്. പ്രഭു സോളമന്റെ ‘ഹാത്തി മേരാ സാത്തി’, മിഹിർ ഫഡ്നാവിസിന്റെ ച്യൂയിങ് ഗം എന്നിവയാണ് മറ്റു ഇന്ത്യൻ ചിത്രങ്ങൾ. 47 രാജ്യങ്ങളിൽ നിന്നായി 258 സിനിമകളാണ് ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കുക.

Leave a Reply

Your email address will not be published. Required fields are marked *