Saturday, October 19, 2024
Movies

മമ്മൂട്ടിയും മോഹൻലാലിനെയും പിന്നിലാക്കി ഇൻസ്റ്റയിൽ ദുൽഖർ തരംഗം

മലയാളത്തിന്റെ പ്രിയതാരം ദുൽഖർ സൽമാൻ മലയാള സിനിമ നായകനിരയിലെത്തിയത് അതിവേഗമായിരുന്നു. മലയാളത്തിന് പുറമെ തമിഴ് തെലുങ്ക് ഹിന്ദി ഭാഷകളിലും താരം തന്റെ സാന്നിധ്യം അറിയിച്ചു. അഭിനേതാവെന്നതിന് പുറമെ ഗായകനെന്ന നിലയിലും താരം തിളങ്ങി. ഇപ്പോഴിതാ ഇൻസ്റ്റാഗ്രാം ഫോളോവേഴ്‌സിൽ മമ്മൂട്ടിയെയും മോഹൻലാലിനെയും പിന്തള്ളിയിരിക്കുകയാണ് ദുൽഖർ. ഇൻസ്റ്റഗ്രാമിൽ ഒരു കോടി ഫോളോവർമാരെയാണ് ദുൽഖർ സ്വന്തമാക്കിയിരിക്കുന്നത്. ദുൽഖർ തന്നെയാണ് ഇക്കാര്യം പങ്കുവച്ചത്.

തന്റെ പോസ്റ്റുകളും ചിന്തകളും സഹിക്കുന്ന ആരാധകരോട് സ്‌നേഹവും കടപ്പാടും താരം കുറിച്ചു. മോഹൻലാലിനും, മമ്മൂട്ടിക്കും വളരെ ദൂരം മുന്നിലാണ് ദുൽഖർ. 4.4 മില്യൺ ഫോളോവർമാരാണ് മോഹൻലാലിനുള്ളത്. 3 മില്യണാണ് മമ്മൂട്ടിയുടെ ഇൻസ്റ്റഗ്രാം ഫോളോവർമാരുടെ എണ്ണം. തെന്നിന്ത്യൻ താരങ്ങളിൽ മൂന്നാം സ്ഥാനത്താണ് താരം.

തെന്നിന്ത്യൻ താരങ്ങളിൽ അല്ലു അർജുനാണ് ഫോളോവേഴ്‌സിന്റെ എണ്ണത്തിൽ ഒന്നാം സ്ഥാനം. 15 മില്ല്യൺ പേരാണ് അല്ലുവിനെ ഇൻസ്റ്റയിൽ പിന്തുടരുന്നത്. ഈ റെക്കോർഡ് നേട്ടം കൈവരിക്കുന്ന ആദ്യ സൗത്ത് സ്റ്റാറാണ് അല്ലു അർജുൻ. വിജയ് ദേവരകൊണ്ടയാണ് ഇൻസ്റ്റഗ്രാമിൽ അല്ലുവിന് തൊട്ടടുത്തുള്ളത്. 14.2 മില്യൺ ഫോളോവേഴ്‌സാണ് വിജയ് ദേവരകൊണ്ടയ്ക്കുള്ളത്. രാം ചരൺ (5), ജൂനിയർ എൻ.ടി.ആർ (3.5), പ്രഭാസ് (7.7), മഹേഷ് ബാബു (7.6) എന്നിങ്ങനെയാണ് ഇൻസ്റ്റഗ്രാം ഫോളോവേഴ്സിന്റെ എണ്ണം.

ഹേയ് സിനാമിക എന്ന തമിഴ് ചിത്രമാണ് ദുൽഖറിന്റേതായി പുറത്തുവരാനിരിക്കുന്നത്. ചിത്രം മാർച്ച് മൂന്നിന് തിയേറ്ററിലെത്തും. റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന സല്യൂട്ട് ആണ് മലയാളത്തിൽ താരത്തിന്റേതായി Z അടുത്ത റിലീസ്.

Leave a Reply

Your email address will not be published.