കോഴിക്കോട് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു
കോഴിക്കോട് തൊട്ടിൽപ്പാലത്തിൽ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു. കുണ്ടുതോട് സ്വദേശിയായ പെൺകുട്ടിയാണ് പീഡനത്തിന് ഇരയായത്. രണ്ടു ദിവസമായി കുട്ടിയെ കാണാനില്ലായിരുന്നു. അടച്ചിട്ട വീട്ടിൽ കെട്ടിയിട്ട നിലയിൽ കണ്ടെത്തിയ പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
രാവിലെയാണ് വിദ്യാർത്ഥിനിയെ കാണാതായതായി പൊലീസിന് വിവരം ലഭിച്ചത്. തുടർന്ന് സുഹൃത്തിനെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പെൺകുട്ടിയെ ആരോ തട്ടിക്കൊണ്ടുപോയതായി വിവരം ലഭിച്ചു. പിന്നാലെ വിദ്യാർത്ഥിനിയുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് പൊലീസ് പരിശോധന തുടങ്ങി. ഇതിന്റെ അടിസ്ഥാനത്തിൽ കുട്ടി ഒരു വീട്ടിലാണ് ഉള്ളതെന്ന് മനസ്സിലായി.
പൊലീസ് സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് കുട്ടിയെ നഗ്നനാക്കി കെട്ടിയിട്ടിരിക്കുന്ന നിലയിൽ കണ്ടെത്തിയത്. ഈ വീട്ടിൽ നിന്ന് 5 ഗ്രാം എംഡിഎംഎയും കഞ്ചാവും കണ്ടെടുത്തു. കുട്ടിയെ അവിടെ നിന്ന് മോചിപ്പിച്ച് അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റിയിറ്റുണ്ട്.
ഇരയുടെ വൈദ്യപരിശോധന നടത്തി. പ്രാഥമിക അന്വേഷണത്തിൽ പീഡനം നടന്നതായി സ്ഥിരീകരിച്ചു. കുട്ടിയുമായി അടുപ്പമുള്ളയാളാണ് പീഡനം നടത്തിയത്. ഇയാളെ തിരിച്ചറിഞ്ഞിട്ടുണ്ട്. കുണ്ടുതോട് സ്വദേശി ജുനൈദിനായി പൊലീസ് അന്വേഷണം തുടരുന്നു.