Thursday, April 10, 2025
Kozhikode

ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് (ഒമാക്ക്) അസോസിയേഷൻ ലോഗോ പ്രകാശനം ചെയ്തു

കോഴിക്കോട്: പത്ര-ദൃശ്യ-ഓൺലൈൻ മാധ്യമ രംഗത്ത് പ്രവർത്തിക്കുന്നവരുടെ രജിസ്ട്രേഡ് കൂട്ടായ്മയായ ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷന്റെ (ഒമാക്ക്) ലോഗോ  തൊഴിൽ – എക്സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണൻ പ്രകാശനം ചെയ്തു.

 

കേരളത്തിൽ തന്നെ വാട്ട്സ്ആപ്പ് ഫേസ്ബുക്ക് മറ്റ് സമുഹ മധ്യമങ്ങൾ, ദൃശ്യ-മാധ്യമങ്ങൾ എന്നിവ വഴി വാർത്തകൾ നൽകുന്നവരുടെ ആദ്യ രജിസ്ട്രേഡ് കൂട്ടായ്മയാണിത്.

 

കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് തിരുവമ്പാടിയിൽ നടന്ന ചടങ്ങിൽ എം.എൽ എ ജോർജ്.എം തോമസ്,, സെക്രട്ടറി ഫാസിൽ തിരുവമ്പാടി, പി.ആർ.ഓ ഹബീബി, എക്സിക്യൂട്ടിവ് അംഗങ്ങളായ റഫീഖ് തോട്ടുമുക്കം,ബഷീർ പി.ജെ,സവിജേഷ് മണാശേരി എന്നിവർ പങ്കെടുത്തു.

ഒമാക് പ്രസിഡൻ്റ് സത്താർ പുറായിൽ, ട്രഷറർ ജോൺസൺ ഇങ്ങാപ്പുഴ

വൈസ് പ്രസിഡൻ്റ്മാരായ ഫൈസൽ പെരുവയൽ, റൗഫ് എളേറ്റിൽ,ജോയിന്റ് സെക്രട്ടറിമാരായ ജി.കെ കൂടരഞ്ഞി, ഉനൈസ് പരപ്പൻപൊയിൽ,

രക്ഷാധികാരികളായ മജീദ് താമരശ്ശേരി, സിദ്ധീഖ് പന്നൂർ, അബിഷ് ഓമശ്ശേരി,അസ്ഹർ എളേറ്റിൽ(പിആർഒ), കുട്ടൻ കോരങ്ങാട്,അജ്നാസ് കട്ടാങ്ങൽ, റമീൽ മാവൂർ എന്നിവർ ഓൺലൈനിലും പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *