തൃശൂരില്‍ രണ്ട് കേസുകളിലായി 40 ഗ്രാം എംഡിഎംഎ പിടികൂടി
തൃശൂര്‍ കൊരട്ടിയില്‍ രണ്ട് വ്യത്യസ്ത കേസുകളിലായി 40 ഗ്രാം എംഡിഎംഎ പൊലീസ് പിടികൂടി. ചാലക്കുടി മേലൂര്‍ സ്വദേശി ബോംബെ തലയന്‍ എന്ന് വിളിക്കുന്ന ഷാജിയുടെ വീട്ടില്‍ നിന്നും 35 ഗ്രാമും, ബൈക്കില്‍ സഞ്ചരിച്ചിരുന്ന രണ്ട് യുവാക്കളില്‍ നിന്ന് 5 ഗ്രാം എംഡിഎംഎയുയാണ് പിടികൂടിയത്.
പോട്ട ഉറുമ്പന്‍കുന്ന് സ്വദേശി ബോബന്‍, പടിഞ്ഞാറേ ചാലക്കുടി സ്വദേശി നിധിന്‍ എന്നിവര്‍ ആണ് പിടിയിലായ മറ്റു രണ്ടുപേര്‍. കഞ്ചാവ് കടത്ത് കൊട്ടേഷന്‍ ഉള്‍പ്പടെ നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയാണ് ബോംബെ തലയന്‍ ഷാജി.
ബോംബെ, ബംഗളൂരു എന്നിവിടങ്ങളില്‍ നിന്നും മയക്ക്മരുന്ന് തമിഴ്‌നാട്ടിലെ പഴനിയില്‍ എത്തിച്ച് അവിടെ നിന്നും കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വിതരണം ചെയ്യുന്നതിലെ പ്രധാന കണ്ണിയാണ് ഇയാള്‍. കൊരട്ടി സിഐ അരുണിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്.