Sunday, April 13, 2025
Kerala

കഴക്കൂട്ടത്ത് അമ്മയെയും മക്കളെയും താമസസ്ഥലത്ത് നിന്ന് ഇറക്കിവിട്ടു

തിരുവനന്തപുരം: കഴക്കൂട്ടത്ത് അമ്മയെയും മക്കളെയും താമസസ്ഥലത്ത് നിന്ന് ഇറക്കിവിട്ട. പുറംപോക്കിൽ ഷെഡ് കെട്ടി താമസിച്ചിരുന്ന യുവതിയെയും മക്കളെയുമാണ് അയൽക്കാർ ഇറക്കിവിട്ടത്. ഡിസംബർ 17നായിരുന്നു സംഭവം നടന്നത്. പുറത്താക്കിയശേഷം ഇവർ താമസിച്ചിരുന്ന ഷെഡും അയൽക്കാർ പൊളിച്ചുകളയുകയും ചെയ്‌തു.

കഴക്കൂട്ടം സൈനിക് നഗറിലാണ് അമ്മയ്‌ക്കും മക്കൾക്കും ഇത്തരം ദുരനുഭവമുണ്ടായത്. വീട്ടമ്മയായ സുറുമിയും അവരുടെ പ്രായപൂർത്തിയാകാത്ത മൂന്ന് മക്കളും പുറമ്പോക്കിൽ ഷെഡ് കെട്ടിയാണ് താമസിച്ചിരുന്നത്. ഇവിടെ ആയുധങ്ങളുമായെത്തിയ അയൽക്കാർ ഇവരെ വീട്ടിൽ നിന്നും പുറത്താക്കി വീട് പൊളിച്ചുകളയുകയായിരുന്നു.

അതേസമയം പൊലീസിൽ പരാതി നൽകിയെങ്കിലും അവർ പരാതി കാര്യമായെടുത്തില്ലെന്ന് സുറുമി പറയുന്നു. തന്റെ ദേഹത്ത് കയറി പിടിച്ചെന്നും തങ്ങളെ ഭീഷണിപ്പെടുത്തിയെന്നും മനസാക്ഷിയില്ലാതെ ഇത്തരത്തിൽ പ്രവർത്തിച്ചവർക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ട് വീട്ടമ്മ വീണ്ടും പൊലീസിനെ സമീപിക്കാനൊരുങ്ങുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *