Saturday, January 4, 2025
Kerala

ജീവകാരുണ്യ പ്രവർത്തകൻ കൈപ്പാണി ഇബ്രാഹിം വിടപറഞ്ഞു

ജീവകാരുണ്യ പ്രവർത്തകൻ കൈപ്പാണി ഇബ്രാഹിം വിടപറഞ്ഞു*

ബംഗളൂരിൽ വാഹന അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ ആയിരുന്ന വെള്ളമുണ്ട കൈപ്പാണി ഇബ്രാഹിം (55) മരണപ്പെട്ടു. രാഷ്ട്രീയ മത സാമൂഹിക സാംസ്‌കാരിക ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായിരുന്ന ഇദ്ധേഹം മാനന്തവാടി ബ്ലോക്ക്‌ പഞ്ചായത്ത്‌ മുൻ വൈ പ്രസിഡന്റായിരുന്നു.
വെള്ളിയാഴ്ച രാവിലെ 11 മണിക്ക് ബംഗളൂരു മാർത്തഹള്ളിയിൽ ഇദ്ദേഹം സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ കാറിടിച്ചതിനെ തുടർന്ന് തലയ്ക്ക് ഗുരുതര പരിക്കോടെ ബംഗളുരു മണിപ്പാൽ ആശുപത്രിയിൽ വെന്റിലേറ്ററിലായിരുന്നു. തുടർന്ന് ഇന്ന് പുലർച്ചെ മൂന്നരയോടെ മരണപ്പെടുകയായിരുന്നു.. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും

Leave a Reply

Your email address will not be published. Required fields are marked *