പാർട്ടിയുടെ ഒരു സഹായവും ലഭിച്ചില്ല; അച്ഛന്റെ അവസ്ഥയും എനിക്കറിയാം: ബിനീഷിന്റെ ഭാര്യ റെനീറ്റ
ബിനീഷ് കോടിയേരി ജയിലിൽ കിടന്നപ്പോൾ സിപിഎമ്മിന്റെ ഭാഗത്ത് നിന്ന് യാതൊരു സഹായവും ലഭിച്ചില്ലെന്ന് ഭാര്യ റെനീറ്റ. പാർട്ടിയുടെ ഒരു സഹായവും ലഭിച്ചില്ല. പാർട്ടി ഇടപെട്ടിരുന്നുവെങ്കിൽ ഒരു വർഷം ജയിലിൽ കിടക്കേണ്ടി വരില്ലായിരുന്നു.
അച്ഛന്(കോടിയേരി ബാലകൃഷ്ണൻ) യാതൊരു തരത്തിലും ഇടപെടാൻ സാധിച്ചില്ല. അത് എന്തുകൊണ്ടാണെന്ന് മനസ്സിലാക്കാനുള്ള ബുദ്ധി എനിക്കുണ്ട്. അച്ഛൻ നിൽക്കുന്ന സ്ഥാനത്ത് നിന്നുകൊണ്ട് ഇടപെടാൻ കഴിയില്ല. ആരോപണം ഉയർന്നപ്പോഴും ബിനീഷിനെ ഒരിക്കൽ പോലും സംശയിച്ചിട്ടില്ല. കോടിയേരി എന്ന പേര് കൊണ്ട് മാത്രമാണ് ബിനീഷിനെ വേട്ടയാടിയത്.
ബിനീഷിനെതിരായ അന്വേഷണം രാഷ്ട്രീയമാണ്. അതിൽ വാസ്തവമില്ല. ജയിൽ മോചിതനായ ശേഷം ബിനീഷ് ഉന്നയിച്ച ആരോപണങ്ങൾ നേരത്തെ ആകാമായിരുന്നുവെന്നും റെനീറ്റ പറഞ്ഞു.