അന്ത്യാഞ്ജലി അർപ്പിക്കാൻ ഒഴുകിയെത്തി ജനം; മുങ്ങി മരിച്ച സഹോദരിമാരെ ഖബറടക്കി
പാലക്കാട്: മണ്ണാർക്കാട് കോട്ടോപ്പാടത്ത് കുളത്തിൽ മുങ്ങി മരിച്ച മൂന്ന് സഹോദരിമാരുടെയും മൃതദേഹങ്ങൾ ഖബറടക്കി. റമീസ ഷഹനാസ്, റിഷാന അൽത്താജ് എന്നിവരുടെ മൃതദേഹം കോട്ടോപ്പാടം ജുമാ മസ്ജിദിലും നെഷീദ ഹസ്നയുടെ മൃതദേഹം അമ്പത്തി മൂന്നാം മൈൽ പാറമ്മൽ ജുമാ മസ്ജിദിലുമാണ് ഖബറടക്കിയത്. പോസ്റ്റ്മോർട്ടത്തിനുശേഷം കോട്ടോപാടത്തെ വീട്ടിലെത്തിച്ച മൂവരുടെയും മൃതദേഹങ്ങളിൽ അന്ത്യാഞ്ജലി അർപ്പിക്കാൻ നിരവധി പേരാണ് എത്തിയത്. വളരെ പാടുപെട്ടാണ് നാട്ടുകാരും ബന്ധുക്കളും കുടുംബത്തെ ആശ്വസിപ്പിച്ചത്. ഇന്നലെ ഉച്ചയോടെയായിരുന്നു അപകടം. ഓണം അവധിക്ക് സ്വന്തം വീട്ടിൽ ഒത്തുകൂടിയ മൂന്ന് സഹോദരിമാരാണ് അപകടത്തിൽ പെട്ടത്.
കോട്ടേപ്പാടം പത്തംഗം വാർഡിലെ ഭീമനാട് ഭാഗത്തെ പെരുങ്കുളത്തിലാണ് സംഭവം കുളിക്കുന്നതിനിടെ കാൽ വഴുതി വീണ സ്ഹോദരിയെ രക്ഷിക്കുന്നതിനിടെ മറ്റ് രണ്ട് പേരും മുങ്ങിത്താഴുകയായിരുന്നു. ഇവർക്ക് ഒപ്പമുണ്ടായിരുന്ന കുട്ടി വിവരം അറിയിച്ച് എത്തിയ നാട്ടുകാരും അഗ്നി രക്ഷാ സേനയും ചേർന്ന് മൂന്ന് പേരെയും വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 53ാം മൈൽ സ്വദേശി പട്ടിശ്ശേരി ഷാഫിയുടെ ഭാര്യയാണ് നഷീദ. റമീസ ഷഹനാസിൻ്റെ ഭർത്താവ് പറ്റാനിക്കാട് സ്വദേശി അബ്ദു റഹ്മാനാണ്. കോട്ടേപ്പാടം പത്തംഗം വാർഡിലെ ഭീമനാട് ഭാഗത്തെ പെരുങ്കുളത്തിലാണ് സംഭവം. കുളിക്കുന്നതിനിടെ കാൽ വഴുതി വീണ സ്ഹോദരിയെ രക്ഷിക്കുന്നതിനിടെ മറ്റ് രണ്ട് പേരും മുങ്ങിത്താഴുകയായിരുന്നു.
അച്ഛൻ റഷീദ് വസ്ത്രങ്ങൾ അലക്കിക്കൊണ്ടിരിക്കെയാണ് അപകടം നടന്നത്. അരമണിക്കൂറോളം കഴിഞ്ഞാണ് മൂന്ന് പേരെയും വെള്ളത്തിൽ നിന്ന് പുറത്തെടുത്തത്. ഒരേക്കറോളം വിസ്തൃതിയുള്ള വലിയ കുളമാണ് ഇത്. പതിവായി ആളുകൾ കുളിക്കാനെത്തുന്നതാണ് ഇവിടെ. ഓണം അവധിക്ക് സ്വന്തം വീട്ടിലേക്ക് വന്നതായിരുന്നു റിൻഷയും നാഷിദയും. അപകടം നടന്ന കുളം അൽപ്പം ഉൾപ്രദേശത്താണ് സ്ഥിതി ചെയ്യുന്നത്. വിവരം നാട്ടുകാർ അറിയുമ്പോഴേക്കും സമയം ഏറെ വൈകിയിരുന്നു. മൂന്ന് പേരെയും ചെളിയിൽ മുങ്ങിത്താഴ്ന്ന നിലയിൽ നിന്നാണ് കരക്കെത്തിച്ചത്.