കൂടത്തായി കേസ് പ്രതി ജോളിയുമായുള്ള വിവാഹ മോചനം ആവശ്യപ്പെട്ട് ഷാജു ഹർജി ഫയൽ ചെയ്തു
കൂടത്തായി കൊലപാതക പരമ്പര കേസിലെ പ്രതി ജോളിയുമായുള്ള വിവാഹബന്ധം ഒഴിവാക്കണമെന്നാവശ്യപ്പെട്ട് രണ്ടാം ഭർത്താവ് ഷാജു കോടതിയിൽ ഹർജി നൽകി. ജോളി തന്റെ ജീവന് ഭീഷണിയാണെന്ന് ഷാജു വിവാഹമോചന ഹർജിയിൽ പറയുന്നു.
കോഴിക്കോട് കുടുംബ കോടതിയിലാണ് ഹർജി ഫയൽ ചെയ്തിരിക്കുന്നത്. കൂടത്തായി കേസിലെ സാക്ഷി കൂടിയാണ് ഷാജു. ഇങ്ങനെയൊരാളുടെ കൂടെ താമസിക്കാൻ കഴിയില്ലെന്നും ജോളിയുടെ മനോനില മാറ്റമില്ലാതെ തുടരുകയാണെങ്കിൽ തൻരെ ജീവന് ഭീഷണിയാകുമെന്നും ഷാജു പറയുന്നു