ആലുവയില്‍ കൊല്ലപ്പെട്ട കുട്ടിയുടെ വീട്ടലെത്തി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്
ആലുവയില്‍ കൊല്ലപ്പെട്ട കുട്ടിയുടെ വീട്ടലെത്തി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ജില്ലാ കളക്ടറും കുട്ടിയുടെ വീട്ടില്‍ എത്തി. സര്‍ക്കാര്‍ പ്രതിനിധികള്‍ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാത്തതില്‍ രൂക്ഷ വിമര്‍ശനം ഉയര്‍ന്നതിനിടെയാണ് മന്ത്രിയുടെ സന്ദര്‍ശനം.
എല്ലാ സഹായങ്ങളും സര്‍ക്കാര്‍ ഉറപ്പാക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കിയിരുന്നു. പ്രതിക്ക് പരമാവധി ശിക്ഷ ലഭിക്കുന്ന രീതിക്ക് കേസ് നടത്തണമെന്ന് കുടുംബം ആവശ്യപ്പെട്ടെന്നും മുഖ്യമന്ത്രി ഇക്കാര്യത്തില്‍ പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.
അനാവശ്യമായ വിവാദങ്ങള്‍ സൃഷ്ടിക്കേണ്ടതില്ലെന്ന് മന്ത്രി പ്രതികരിച്ചു. കേസ് അതിശക്തമായി മുന്നോട്ട് കൊണ്ടുപോകുമെന്നും പഴുതടച്ച് കേസ് നടത്തുമെന്ന് മന്ത്രി വ്യക്തമാക്കി. കേസിന്റെ തുടര്‍നടത്തിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളിലും നടപടി സ്വീകരിച്ചിട്ടുണ്ട്.