Saturday, January 4, 2025
Kerala

മന്ത്രി വീണാ ജോര്‍ജിനെതിരെ കേസ്

കൊച്ചി: ഗൂഢാലോചന നടത്തിയെന്ന പരാതിയില്‍ ആരോ​ഗ്യ മന്ത്രി വീണാ ജോര്‍ജിനെതിരെ കേസെടുത്തു.എറണാകുളം നോര്‍ത്ത് പൊലീസാണ് മന്ത്രിക്കെതിരെ കേസെടുത്തത്. ക്രൈം പത്രാധിപര്‍ ടിപി നന്ദകുമാറിന്‍റെ പരാതിയിലാണ് വീണയടക്കം എട്ട് പേര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

തനിക്കതിരെ കള്ളക്കേസ് എടുക്കാന്‍ വീണ ജോര്‍ജ് ഗൂഢാലോചന നടത്തിയെന്നും പൊലീസിനെ സ്വാധീനിച്ചെന്നുമാണ് നന്ദകുമാറിന്‍റെ പരാതി. പരാതിയില്‍ പൊലീസ് കേസെടുത്തിരുന്നില്ല. ഇതേത്തുടര്‍ന്ന് നന്ദകുമാര്‍ എറണാകുളം എസിജെഎം കോടതിയെ സമീപിച്ചു. തുടര്‍ന്ന് കോടതി ഉത്തരവു പ്രകാരമാണ് വീണാ ജോര്‍ജ് അടക്കം എട്ട് പേര്‍ക്കെതിരെ എറണാകുളം നോര്‍ത്ത് പൊലീസ് കേസെടുത്തത്. 

നേരത്തെ വീണ ജോര്‍ജിനെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസില്‍ നന്ദകുമാറിനെതിരെ പൊലീസ് കേസെടുത്തിരുന്നു. സഹപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന ഈ കേസില്‍ നന്ദകുമാറിന് ഹൈക്കോടതി ജാമ്യം നല്‍കിയിരുന്നു. വനിതാ മന്ത്രിയുടെ അശ്ലീല ദൃശ്യങ്ങള്‍ വ്യാജമായി നിര്‍മിക്കാന്‍ നിര്‍ബന്ധിച്ചെന്നും അതിന് വഴങ്ങാത്തതിന് ജീവനക്കാരിയെ അധിക്ഷേപിച്ചെന്നുമാണ് കേസ്. 

Leave a Reply

Your email address will not be published. Required fields are marked *