തൃച്ചി-ഷാർജ എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന് തിരുവനന്തപുരത്ത് അടിയന്തര ലാൻഡിംഗ്; സുരക്ഷിതമായി താഴെയിറക്കി
തൃച്ചി-ഷാർജ എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന് തിരുവനന്തപുരത്ത് അടിയന്തര ലാൻഡിംഗ്. AXB613 എന്ന വിമാനമാണ് അടിയന്തരമായി ലാൻഡ് ചെയ്തത്.
ലാൻഡിംഗ് ഗിയറിലെ തകരാർ മൂലമാണ് വിമാനം അടിയന്തരമായി ലാൻഡ് ചെയ്യാൻ തീരുമാനിച്ചത്. വിമാനത്തിലെ ഇന്ധനം തീർക്കാനായി വട്ടമിട്ട് പറന്ന ശേഷമായിരുന്നു ലാൻഡിംഗ്. അടിയന്തര ലാൻഡിംഗിനിടെ മറ്റ് പ്രശ്‌നങ്ങൾ സംഭവിക്കാതിരിക്കാനാണ് ഇത്തരത്തിൽ ഇന്ധനം തീർക്കുന്നത്. തിരുവനന്തപുരം വിമാനത്താവളത്തിൽ എമർജൻസി പ്രഖ്യാപിച്ചു. ആംബുലൻസുകൾ, പൊലീസ് എന്നിങ്ങനെ ഏത് സാഹചര്യവും നേരിടാൻ വിമാനത്താവളം സജ്ജമായിരുന്നു.
ഒടുവിൽ ആശങ്കകൾക്ക് വിരാമമിട്ടുകൊണ്ട് വിമാനം സുരക്ഷിതമായി താഴെയിറക്കി.