കെ.എസ്.ഇ.ബി. ചെയർമാന്റെ സുരക്ഷ ഒഴിവാക്കി
കെ.എസ്.ഇ.ബി. ചെയർമാന്റെ സുരക്ഷ ഒഴിവാക്കി. ഓഫീസിന് മുന്നിൽ സുരക്ഷയിലുണ്ടായിരുന്ന രണ്ട് സിഐഎസ്എഫ് ഉദ്യോഗസ്ഥരെ പിൻവലിച്ചു. നാളെ മുതൽ തന്റെ ഓഫീസിന് മുന്നിൽ സുരക്ഷ വേണ്ടെന്ന് ചെയർമാൻ രാജൻ ഖോബ്രഗഡെ സിഐഎസ്എഫിന് കത്ത് നൽകി.
മുൻ ചെയർമാൻ ഉപയോഗിച്ചിരുന്ന ഥാർ ജീപ്പും ബീക്കൺ ലൈറ്റും രാജൻ ഖോബ്രഗഡെ ഒഴിവാക്കി. രണ്ട് ഇന്നോവ വാങ്ങുന്നതും, വാക്കി ടാക്കിയും ഉപേക്ഷിച്ചു. ബി അശോക് ചെയർമാനായിരുന്നപ്പോൾ എസ്.ഐ.എസ്.എഫിനെതിരെ ഇടത് യൂണിയനുകൾ സമരം ചെയ്തിരുന്നു.