ജോസ് കെ മാണിയെ കൊണ്ട് ലൗ ജിഹാദ് വിഷയം പറയിപ്പിക്കുന്നത് പിണറായി: എം കെ മുനീർ
ജോസ് കെ മണിയെ കൊണ്ട് ലൗ ജിഹാദിനെ കുറിച്ച് പറയിക്കുന്നത് പിണറായി വിജയനാണെന്ന് എം.കെ മുനീർ എംഎൽഎ. മുസ്ലീം – ക്രിസ്തീയ സൗഹൃദം തകർക്കാനാണ് ലൗ ജിഹാദ് പരാമർശം. ബംഗാളിൽ മാത്രമല്ല, കേരളത്തിലും സിപിഐഎമ്മിന്റെ നിറം കാവിയാണ്. ആർഎസ്എസ് – സിപിഐഎം ബന്ധം എത്രയോ കാലമായി ഉള്ളതാണെന്നും മുനീർ ആരോപിച്ചു.
ലൗ ജിഹാദ് സാമൂഹിക പ്രശ്നമാണെന്നും ഇക്കാര്യത്തിൽ ചില കേസുകൾ അഭിസംബോധന ചെയ്യപ്പെടേണ്ടതാണെന്നും ജോസ് കെ. മാണി പറഞ്ഞിരുന്നു.