Sunday, January 5, 2025
Kerala

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധിപ്പിക്കാതെ മുന്നോട്ടുപോകാനാകില്ലെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി

 

വൈദ്യുതി നിരക്ക് വർധന ആവശ്യമെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി. നിരക്ക് ചെറിയ തോതിലെങ്കിലും വർധിപ്പിക്കാതെ മുന്നോട്ടുപോകാനാകില്ല. ജീവനക്കാർക്ക് ശമ്പളമടക്കം നൽകേണ്ടതുണ്ട്. കെ എസ് ഇ ബിയുടെ നിലനിൽപ്പ് കൂടി നോക്കണം. നിരക്ക് വർധനയിൽ അന്തിമ തീരുമാനം മുഖ്യമന്ത്രി വന്നതിന് ശേഷമായിരിക്കുമെന്നും മന്ത്രി പറഞ്ഞു

കൂടുതൽ ജലവൈദ്യുത പദ്ധതികൾ നടപ്പാക്കും. അഞ്ച് പദ്ധതികൾ ഇക്കൊല്ലമുണ്ടാകും. അതേസമയം അതിരപ്പിള്ളി പോലുള്ള വിവാദ പദ്ധതികൾ തത്കാലമില്ലെന്നും മന്ത്രി പറഞ്ഞു. വൈദ്യുതി നിരക്ക് പുതുക്കി നിശ്ചയിക്കുന്നത് സംബന്ധിച്ച് കെ എസ് ഇ ബി തയ്യാറാക്കിയ താരിഫ് പെറ്റീഷൻ ഇന്ന് റഗുലേറ്ററി കമ്മീഷന് സമർപ്പിക്കാനിരിക്കുകയാണ്  വൈദ്യുതി നിരക്ക് അടുത്ത ഒരു വർഷത്തേക്ക് യൂണിറ്റിന് പരമാവധി ഒരു രൂപയുടെ വർധനവാണ് ഉദ്ദേശിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *