Tuesday, April 15, 2025
Kerala

ബഫര്‍ സോണില്‍ ആശങ്കയൊഴിയാതെ മലപ്പുറത്തെ മലയോര ജനത

ബഫര്‍ സോണ്‍ ആശങ്ക അകലാതെ മലപ്പുറത്തെ മലയോര മേഖല. സര്‍വേ നമ്പര്‍ ഉള്‍പ്പെടുത്തി മാപ്പ് പ്രസിദ്ധീകരിച്ചതോടെ കരുതല്‍ മേഖലയുമായി ബന്ധപ്പെട്ട് കര്‍ഷകരുടെ ആശങ്ക വര്‍ധിച്ചു. കരട് മാപ്പ് പ്രസിദ്ധീകരണത്തിനു മുന്നോടിയായി പരാതികള്‍ അറിയിക്കാന്‍ സഹായകേന്ദ്രം ഉടന്‍ ആരംഭിക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം.

സൈലന്റ്വാലി ദേശീയ ഉദ്യാനത്തിന്റെ കരുതല്‍ മേഖലയായി വരുന്ന കരുവാരക്കുണ്ട് പഞ്ചായത്തില്‍ വലിയതോതില്‍ സ്വകാര്യഭൂമി ഉള്‍പ്പെട്ടതായി കര്‍ഷകര്‍ പറയുന്നു. വനം വകുപ്പ് 2021-ല്‍ പ്രസിദ്ധീകരിച്ച സൈലന്റ്വാലിയുടെ മാപ്പ് പ്രകാരം കരുവാരക്കുണ്ട് വില്ലേജില്‍ നാല് പ്ലോട്ടുകളിലായി 136.26 ഏക്കര്‍ കൃഷിഭൂമി ഉള്‍പ്പെട്ടതായാണ് കര്‍ഷകരുടെ കണ്ടെത്തല്‍. ഈ സാഹചര്യത്തില്‍ പുതുതായി പ്രസിദ്ധികരിച്ച മാപ്പില്‍നിന്ന് സാധാരണക്കാരന് സര്‍വേ നമ്പര്‍ കണ്ടുപിടിക്കുക പ്രയാസമാണ്. സൂക്ഷ്മപരിശോധന നടത്തിയാല്‍ മാത്രമേ കൃത്യമായ നിഗമനത്തില്‍ എത്താനാവൂ. കൂടാതെ കരട് മാപ്പ് പ്രസിദ്ധീകരണത്തിനു മുന്നോടിയായി ജനുവരി ഏഴിനു മുന്‍പ് ആക്ഷേപം ബോധിപ്പിക്കാന്‍ നിര്‍ദേശമുണ്ട്.

10 ദിവസത്തിനകം നഷ്ടപ്പെടുന്ന ഭൂമി കണ്ടെത്തി സമര്‍പ്പിക്കല്‍ കര്‍ഷകരെ സംബന്ധിച്ച് വലിയ വെല്ലുവിളിയാണ്. ഈ സാഹചര്യത്തില്‍ പരാതിയും ആക്ഷേപവും ബോധിപ്പിക്കാന്‍ പഞ്ചായത്തുതല സഹായകേന്ദ്രം ഉടന്‍ ആരംഭിക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം

Leave a Reply

Your email address will not be published. Required fields are marked *