Sunday, January 5, 2025
Kerala

കെ-റെയില്‍ പദ്ധതി; പുനരധിവാസവും നഷ്ടപരിഹാരവും ഉറപ്പാക്കും; മുഖ്യമന്ത്രി

 

മലപ്പുറം: കെ- റെയില്‍ പദ്ധതിയെ എതിര്‍ക്കുന്നവര്‍ക്കെതിരെ വിമര്‍ശനം ഉന്നയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പദ്ധതി നടപ്പിലാക്കുന്നതിനെതിരെ ഉയര്‍ന്നുവരുന്നത് അനാവശ്യ ബഹളമാണ്. ആരെയും ഉപദ്രവിക്കനല്ല സര്‍ക്കാര്‍ പദ്ധതികള്‍. സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പിലാക്കുമ്പോള്‍ ആരും ദുഃഖിക്കേണ്ടി വരില്ല. പുനരധിവാസവും നഷ്ടപരിഹാരവും ഉറപ്പാക്കിയായിരിക്കും പദ്ധതി നടപ്പിലാക്കുക. ആര്‍ക്കൊക്കെ നഷ്ടങ്ങള്‍ സംഭവിക്കുന്നുവോ അവര്‍ക്കൊപ്പം ഇടത് സര്‍ക്കാര്‍ ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സിപിഎം മലപ്പുറം ജില്ലാ സമ്മേളന്തതിന്റെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാടിന്റെ വികസനത്തിനെതിരായ ചില ക്ഷുദ്ര ശക്തികളുടെ പ്രചാരണങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *