Monday, April 14, 2025
Kerala

കാര്‍ഷിക യന്ത്രങ്ങള്‍ക്ക് അപേക്ഷിക്കാം

കാര്‍ഷിക യന്ത്രവല്‍കരണത്തിന്റെ ഭാഗമായി സബ്സിഡി നിരക്കില്‍ കാര്‍ഷിക യന്ത്രങ്ങള്‍ക്ക് എസ്.സി.എസ്.ടി. വിഭാഗക്കാരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. കാടുവെട്ടി യന്ത്രം, തെങ്ങ് കയറ്റയന്ത്രം, ചെയിന്‍സോ, ട്രാക്ടറുകള്‍, പവര്‍ ടില്ലര്‍, ഗാര്‍ഡന്‍ ടില്ലര്‍, സ്പ്രേയറുകള്‍, ഏണികള്‍, വീല്‍ബാരോ, കൊയ്ത്ത് യന്ത്രം, ഞാറുനടീല്‍ യന്ത്രം, നെല്ല്കുത്ത്മില്‍, ഓയില്‍ മില്‍, ഡ്രെയറുകള്‍, വാട്ടര്‍പമ്പ് തുടങ്ങിയ കാര്‍ഷികയന്ത്രങ്ങളാണ് സബ്സിഡിയോടെ ലഭിക്കുക. ചെറുകടി നാമമാത്ര കര്‍ഷകര്‍ക്ക് 50 ശതമാനം സബ്സിഡി നിബന്ധനകളോടെ ലഭിക്കും. അംഗീകൃത കര്‍ഷക കൂട്ടായ്മകള്‍ക്ക് ഫാം മെഷിനറി ബാങ്ക് സ്ഥാപിക്കുന്നതിന് പദ്ധതി തുകയുടെ 80 ശതമാനം സബ്സിഡി നിരക്കില്‍ നിബന്ധനകളോടെ 8 ലക്ഷം രൂപ വരെയും കാര്‍ഷിക യന്ത്രങ്ങളുടെ വാടക കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിന് നിബന്ധനകളോടെ പദ്ധതിയുടെ 40 ശതമാനം സബ്സിഡി നിരക്കിലും ലഭിക്കും. അപേക്ഷ https://agrimachinery.nic.in മുഖേന നല്‍കണം. വിവരങ്ങള്‍ കൃഷി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തില്‍ ലഭിക്കും.

 

Leave a Reply

Your email address will not be published. Required fields are marked *