വിഴിഞ്ഞം തുറമുഖ നിർമാണം; അദാനി ഗ്രൂപ്പ് സമർപ്പിച്ച കോടതിയലക്ഷ്യ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
വിഴിഞ്ഞം തുറമുഖ വിഷയത്തിൽ അദാനി ഗ്രൂപ്പ് സമർപ്പിച്ച കോടതിയലക്ഷ്യ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. തുറമുഖ നിർമാണത്തിന് പൊലീസ് സുരക്ഷ നൽകണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് നടപ്പായില്ലെന്നാണ് അദാനി ഗ്രൂപ്പിന്റെ ആരോപണം. ചീഫ് സെക്രട്ടറി അടക്കം ഉദ്യോഗസ്ഥർക്കെതിരെയും, സമരം നയിക്കുന്ന വൈദികർക്കെതിരെയും കോടതിയലക്ഷ്യ നടപടി വേണമെന്ന് ഹർജിയിൽ ആവശ്യപ്പെട്ടു. വിഴിഞ്ഞത്ത് പൊലീസ് സുരക്ഷ അനുവദിച്ച ഉത്തരവ് നടപ്പാക്കണമെന്ന് ജസ്റ്റിസ് അനു ശിവരാമന്റെ ബെഞ്ച് കഴിഞ്ഞതവണ സംസ്ഥാന സർക്കാരിന് നിർദേശം നൽകിയിരുന്നു. പ്രതിഷേധത്തിന് കാരണം എന്തു തന്നെയായാലും നിയമപരമായി അനുമതിയുള്ള പദ്ധതിയെ തടസപ്പെടുത്താനാകില്ലെന്ന നിലപാടാണ് മുൻപും സിംഗിൾ ബെഞ്ച് സ്വീകരിച്ചത്.