വൻ തീപിടിത്തം; കിടക്ക നിര്‍മ്മാണ ഫാക്ടറിക്ക് തീപിടിച്ചു
ആലപ്പുഴ: കലവൂരിൽ കിടക്ക നിര്‍മ്മാണ ഫാക്ടറിക്ക് തീപിടിച്ചു. തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു അപകടം.
തൊഴിലാളികള്‍ ഉച്ചഭക്ഷണം കഴിക്കാന്‍ പോയപ്പോഴായിരുന്നു അപകടം ഉണ്ടായത്. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് തിയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. അതേസമയം ഫയര്‍ഫോഴ്‌സ് എത്താന്‍ അരമണിക്കൂര്‍ വൈകിയെന്നാണ് നാട്ടുകാര്‍ പറയുന്നത്.
രണ്ട് ഏക്കറോളം സ്ഥലത്ത് നീണ്ടുകിടക്കന്നതാണ് കിടക്ക ഫാക്ടറി. തീപിടിത്തത്തിൽ ഫാക്ടറി പൂര്‍ണമായും കത്തിയമര്‍ന്നു