Sunday, January 5, 2025
Kerala

മുട്ടിൽ മരം മുറി പ്രതികൾക്ക് ജാമ്യം മുട്ടിൽമരം മുറിക്കേസിൽ അഗസ്റ്റിൻ സാഹോദരന്മാർക്ക് ജാമ്യം ലഭിച്ചു

മുട്ടിൽ മരം മുറി പ്രതികൾക്ക് ജാമ്യം
മുട്ടിൽമരം മുറിക്കേസിൽ അഗസ്റ്റിൻ സാഹോദരന്മാർക്ക് ജാമ്യം ലഭിച്ചു.ബത്തേരി ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം നൽകിയത്.60ദിവസത്തിനുശേഷമാണ് പ്രതികൾക്ക് ജാമ്യം ലഭിച്ചത്. വാഴവറ്റ മൂങ്ങനാനിയിൽ റോജി അഗസ്റ്റിൻ (46), ആന്റോ അഗസ്റ്റിൻ(32), ജോസുകുട്ടി അഗസ്റ്റിൻ(37), ഇവരുടെ ഡ്രൈവർ വിനീഷ്(30) എന്നിവർക്കാണ് ജാമ്യം.

മീനങ്ങാടി പൊലിസ് കേസ് രജിസ്റ്റർ ചെയ്ത ഒരു കേസിലാണ് ജാമ്യം ലഭിച്ചിരിക്കുന്നത്. ഒരു ലക്ഷം രൂപ ബോണ്ടും, പാസ്‌പോർട്ട് സറണ്ടർ ചെയ്യണമെന്നുമാണ് ജാമ്യവ്യവസ്ഥ.

മരംമുറിയുമായിബന്ധപ്പെട്ട് മീനങ്ങാടി പൊലിസ് എടുത്ത മറ്റൊരു കേസിലും, വനംവകുപ്പെടുത്ത് കേസുകളിലും ജാമ്യം ലഭിക്കാനുണ്ട്.

ഇതിലും ജ്യാമ്യംകിട്ടിയാൽ മാത്രമേ മാനന്തവാടി ജില്ലാജയിലിൽ കഴിയുന്ന പ്രതികൾക്ക് പുറത്തിറങ്ങാൻ കഴിയുകയുള്ളു. കഴിഞ്ഞദിവസം ഹൈക്കോടതി തള്ളിയ കേസിലാണ് കീഴ്‌ക്കോടതി ജാമ്യം അനുവദിച്ചത്. കഴിഞ്ഞദിവസം ഹൈക്കോടതി പ്രതികളുടെ ജാമ്യഹർജി പരിഗണിച്ചപ്പോൾ കീഴ്‌ക്കോടതിയെ സമീപിക്കാൻ നിർദ്ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതികൾ ബത്തേരി കോടതിയെ സമീപിച്ചത്. പ്രതികൾക്കായി അഡ്വ. സജിവർഗീസാണ് കോടതിയിൽ ഹാജരായത്. അതേസമയം കേസുമായി ബന്ധപ്പെട്ട് സസ്‌പെൻഷിനിലായ വനംവകുപ്പ് ജീവനക്കാരെ തിരി്‌ച്ചെടുത്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *