കമ്യൂണിസ്റ്റ് നേതാവ് സരോജിനി ബാലാനന്ദന്‍ അന്തരിച്ചു
മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവ് സരോജിനി ബാലാനന്ദന്‍ അന്തരിച്ചു. ജനാധിപത്യ മഹിളാ അസോസിയേഷന്‍ മുന്‍ സംസ്ഥാന അധ്യക്ഷയും സിപിഐഎം സംസ്ഥാന സമിതി മുന്‍ അംഗവുമായിരുന്നു. 87 വയസായിരുന്നു. അന്തരിച്ച കമ്യൂണിസ്റ്റ് നേതാവ് ഇ ബാലാനന്ദന്റെ ഭാര്യയാണ്.
എറണാകുളം വടക്കന്‍ പറവൂരില്‍ വച്ചായിരുന്നു അന്ത്യം. മൃതദേഹം ഡോണ്‍ ബോസ്‌കോ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. 1985 മുതല്‍ 2012 സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗമായിരുന്നു സരോജിനി ബാലാനന്ദന്‍.
1996ല്‍ സരോജിനി ബാലാനന്ദന്‍ ആലുവ മണ്ഡലത്തില്‍ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചിരുന്നു. 1980 മുതല്‍ 1985 വരെയുള്ള കാലഘട്ടത്തില്‍ സരോജിനി കളമശ്ശേരി പഞ്ചായത്ത് പ്രസിഡന്റുമായിരുന്നു. സുനില്‍, സുരേഖ, പരേതയായ സുശീല എന്നിവരാണ് മക്കള്‍. വിദേശത്തുള്ള മകന്‍ എത്തിയ ശേഷമായിരിക്കും സംസ്‌കാര ചടങ്ങുകള്‍ നടക്കുക.