മുതിര്‍ന്ന സിപിഐഎം നേതാവ് സി പി കുഞ്ഞ് അന്തരിച്ചു
കോഴിക്കോട് ജില്ലയിലെ മുതിര്‍ന്ന സിപിഐഎം നേതാവും മുന്‍ എംഎല്‍എയുമായ സി പി കുഞ്ഞ് അന്തരിച്ചു. 93 വയസായിരുന്നു. അസുഖബാധയെത്തുടര്‍ന്ന് കോഴിക്കോട് ജില്ലാ സഹകരണ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
1987 മുതല്‍ 1991 വരെ കോഴിക്കോട് നിന്ന് നിയമസഭാംഗമായി. സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗമായിരുന്നു.കോഴിക്കോട് കോര്‍പ്പറേഷന്‍ ഡെപ്യുട്ടി മേയര്‍ സി പി മുസാഫര്‍ അഹമ്മദ് മകനാണ്.