പാലിയേക്കരയില്‍ വീണ്ടും ടോള്‍ കൊള്ള; 65 രൂപ വരെ വര്‍ധന
പാലിയേക്കരയില്‍ നാളെ മുതല്‍ ടോള്‍ നിരക്ക് കൂടും. 10 രൂപ മുതല്‍ 65 രൂപ വരെയാണ് വര്‍ധന. നിരക്കില്‍ ഇളവ് നല്‍കണമെന്ന് ഹൈക്കോടതി നിര്‍ദേശമുണ്ടായിട്ടും തിരുവനന്തപുരത്തെ തിരുവല്ലം ടോളില്‍ ഇന്നും പഴയ നിരക്ക് തുടരുകയാണ്.
പാലിയേക്കരയില്‍ വര്‍ഷങ്ങളായി അധിക ടോള്‍ ഈടാക്കിയതിന്റെ രേഖകള്‍ ട്വന്റിഫോര്‍ പുറത്തുവിട്ടത്. 2016 ല്‍ നടത്തിയ ക്രമക്കേടിന്റെ രേഖകളാണ് പുറത്തുവന്നത്. ടോള്‍ ഈടാക്കുന്ന അടിസ്ഥാന വില 40 പൈസയ്ക്ക് പകരം ഒരു രൂപ ഈടാക്കിയതായി രേഖകളില്‍ വ്യക്തമാണ്.
ഒന്നുകില്‍ അടിസ്ഥാന വിലയില്‍ അല്ലെങ്കില്‍ മൊത്തവില സൂചികയില്‍ ഏതെങ്കിലും ഒന്നില്‍ മാറ്റം വരുത്തി വര്‍ഷങ്ങളായി ടോള്‍ നിരക്കില്‍ മാറ്റം വരുത്തുന്നുണ്ടെന്ന് വ്യക്തം. അടിസ്ഥാന വിലയും മൊത്തവിലയും ദൂരവുമാണ് ടോള്‍ നിരക്ക് കണക്കാക്കാന്‍ ഉപയോഗിക്കുന്ന മൂന്ന് മാനദണ്ഡങ്ങള്‍.