Sunday, April 13, 2025
Kerala

പട്ടികജാതി വികസന ഫണ്ട് തട്ടിപ്പ് : ഐഎഎസ് ഉദ്യോഗസ്ഥനുള്‍പ്പെടെ അഞ്ചുപേർക്ക് തടവും പിഴയും

പട്ടിക ജാതി വികസന ഫണ്ട് തട്ടിപ്പിൽ മുൻ ഐ.എ.എസ് ഉദ്യോഗസ്ഥനടക്കമുള്ളവർക്ക് ശിക്ഷ വിധിച്ച് കോടതി.പട്ടികജാതി വികസന വകുപ്പ് മുൻ ഡയറക്റ്റർ കെ.എസ്.രാജൻ,ഫിനാൻസ് ഓഫീസർ എൻ.ശ്രീകുമാർ അടക്കം അഞ്ചു പേരെയാണ് ശിക്ഷിച്ചത്.രണ്ടു വർഷം തടവും 1,10,000 രൂപ പിഴയും തിരുവനന്തപുരം വിജിലൻസ് കോടതി ശിക്ഷ വിധിച്ചു.

പട്ടിക ജാതി-വർഗ വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്കുള്ള സൗജന്യ കമ്പ്യൂട്ടർ പരിശീലനത്തിനായി അംഗീകാരമില്ലാത്ത സ്ഥാപനത്തിന് സർക്കാർ ഫണ്ട് നൽകിയെന്നതായിരുന്നു കേസ്.വർക്കലയിൽ പ്രവർത്തിക്കുന്ന പൂർണ സ്‌കൂൾ ഓഫ് ഐ.റ്റി എന്ന സ്ഥാപനത്തിനായിരുന്നു അനധികൃതമായി ഫണ്ട് അനുവദിച്ചത്.ജില്ലാ ഡെവലപ്പ് മെന്റ് ഓഫീസർ സത്യദേവൻ, വർക്കല ഡെവലപ്പ്മെന്റ് ഓഫീസർ സി.സുരേന്ദ്രൻ,പൂർണ സ്‌കൂൾ ഓഫ് ഐ.റ്റി ഉടമ സുകുമാരൻ എന്നിവരാണ് കേസിൽ മറ്റു പ്രതികൾ.

 

Leave a Reply

Your email address will not be published. Required fields are marked *