കേരളത്തിൽ വീണ്ടും കൊവിഡ് മരണം
സംസ്ഥാനത്ത് മൂന്ന് കൊവിഡ് മരണം കൂടി. കൊല്ലത്തും കോഴിക്കോടുമാണ് മരണം റിപ്പോർട്ട് ചെയ്തത്. കൊല്ലത്ത് ഒരാളും കോഴിക്കോട് ജില്ലയിൽ രണ്ട് പേരുമാണ് മരിച്ചത്. കൊട്ടരക്കര സ്വദേശി അസ്മാബീവി(73) പാരിപ്പിള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് പോകും വഴിയാണ് മരിച്ചത്. ജില്ലാ ആശുപത്രിയിൽ ചികിത്സയിലായിരുന്നു
കോഴിക്കോട് പള്ളിക്കണ്ടി കെ ടി ആലിക്കോയ ചികിത്സയിലിരിക്കെയാണ് മരിച്ചത്. 77 വയസ്സായിരുന്നു. ഇദ്ദേഹത്തിന്റെ നാല് കുടുംബാംഗങ്ങളും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. മലപ്പുറം സ്വദേശി മുഹമ്മദ് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. 63 വയസ്സായിരുന്നു.