Saturday, January 4, 2025
Kerala

ഫായിസ് ഒരു മാതൃകയാണ്; ഉദാത്തമായ സാമൂഹിക ബോധമാണ് ആ കൊച്ചുകുട്ടി പകർന്നതെന്ന് മുഖ്യമന്ത്രി

ഒരു വീഡിയോ വഴി സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയ മലപ്പുറത്തെ സ്‌കൂൾ വിദ്യാർഥി ഫായിസിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. എത്ര വലിയ പ്രശ്‌നത്തിലും തളരാതെ മുന്നോട്ടു പോകാൻ സമൂഹത്തിന് ശുഭാപ്തി വിശ്വാസം ഇന്ധനമാകണം. പ്രതീക്ഷ ഉയർത്തിപ്പിടിച്ച് നിശ്ചയദാർഢ്യത്തോടെ വെല്ലുവിളികളെ അതിജീവിക്കണം. ഈ ഉത്തരവാദിത്വം കുഞ്ഞുങ്ങൾ ഏറ്റെടുക്കുന്നു

മുഹമ്മദ് ഫായിസ് എന്ന കൊച്ചുമിടുക്കന്റെ വാക്കുകൾ നമ്മൾ സ്വീകരിച്ച് ഹൃദയത്തോട് ചേർത്തില്ലേ. പരാജയത്തിന് മുന്നിൽ കാലിടറാതെ മുന്നോട്ടു പോകാൻ ഓർമിപ്പിക്കുന്ന കുഞ്ഞിന്റെ നിഷ്‌കളങ്കമായ വാക്കുകൾ സമൂഹത്തിന് ഊർജമായി ഫായിസ് ഒരു മാതൃകയാണ് മുന്നോട്ടുവെച്ചത്.

ഫായിസിന് മിൽമ നൽകിയ സമ്മാനത്തുകയിലെ വിഹിതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി. മലപ്പുറം കലക്ടർ അതേറ്റുവാങ്ങി. ബാക്കി ഒരു വിഹിതം നിർധന കുടുംബത്തിലെ പെൺകുട്ടിയുടെ വിവാഹത്തിന് നൽകി. ഉദാത്തമായ സാമൂഹിക ബോധമാണ് ആ കൊച്ചുകുട്ടി പകർന്നത്.

പ്രതീക്ഷയും ദയാവായ്പുമാണ് നമ്മളെ നയിക്കേണ്ടത്. ഫായിസിനെയും കുഞ്ഞിനെ പിന്തുണച്ച രക്ഷിതാക്കളെയും ഹൃദയംഗമമായി അഭിനന്ദിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *