സ്വർണ്ണക്കടത്ത്; സർക്കാർ അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്ന് മുഖ്യമന്ത്രി
സ്വര്‍ണക്കള്ളക്കടത്ത് സംബന്ധിച്ച് എന്‍ ഐ എയും കസ്റ്റംസും ഫലപ്രദമായ അന്വേഷണം നടത്തുന്നുണ്ട്. അത് സര്‍ക്കാര്‍ സ്വാഗതം ചെയ്യുകയാണെന്ന് മുഖ്യമന്ത്രി. ആര്‍ക്കെതിരെയാണ് അന്വേഷണം എന്നത് പ്രശ്‌നമല്ല. ആര്‍ക്കെതിരെയും അന്വേഷണം നടക്കട്ടെ.
ശിവശങ്കരനെതിരായ ആരോപണത്തില്‍ ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട് പെട്ടെന്ന് ലഭിക്കും. സംസ്ഥാന സര്‍ക്കാരുമായി ബന്ധപ്പെട്ട ഒരു ഉദ്യോഗസ്ഥന്‍ ചെയ്തത് ശരിയോ തെറ്റോ എന്നാണ് അന്വേഷിക്കുന്നത്. ഉദ്യോഗസ്ഥ സംവിധാനത്തിന്റെ തലപ്പത്തിരിക്കുന്ന ചീഫ് സെക്രട്ടറിയെയാണ് നിയോഗിച്ചിട്ടുള്ളത്. അന്വേഷണം ഒരിക്കലും പ്രഹസനമാകില്ല
തീവ്രവാദ ബന്ധം സംബന്ധിച്ച് എന്‍ ഐ എയും കള്ളക്കടത്തുമായി ബന്ധപ്പെട്ട കാര്യം കസ്റ്റംസും അന്വേഷിക്കുന്നു. നിലവില്‍ കേരളാ പോലീസ് അന്വേഷിക്കേണ്ട കാര്യമില്ല. പ്രതിപക്ഷ നേതാവിന്റെ കത്ത് ലഭിച്ചിട്ടുണ്ട്. അദ്ദേഹത്തിന് വിശദമായി തന്നെ മറുപടി കൊടുക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു