സ്വർണക്കടത്ത്: ഡിവൈഎഫ്‌ഐ മുൻ നേതാവ് സജേഷ് ചോദ്യം ചെയ്യലിന് ഹാജരായി
കരിപ്പൂർ സ്വർണക്കടത്ത് കേസിൽ ഡിവൈഎഫ്‌ഐ ചെമ്പിലോട് മുൻ മേഖലാ സെക്രട്ടറിയും അർജുൻ ആയങ്കിയുടെ ബിനാമിയെന്ന് സംശയിക്കപ്പെടുന്നതുമായ സി സജേഷ് ചോദ്യം ചെയ്യലിന് ഹാജരായി. കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീവ് ഓഫീസിൽ രാവിലെ 9 മണിയോടെയാണ് സജേഷ് ഹാജരായത്.
ഇന്ന് 11 മണിക്ക് എത്താനാണ് സജേഷിന് നിർദേശം നൽകിയിരുന്നത്. എന്നാൽ മാധ്യമങ്ങളുടെ കണ്ണ് വെട്ടിക്കാനായി ഇയാൾ രണ്ട് മണിക്കൂർ നേരത്തെ എത്തുകയായിരുന്നു. സജേഷ് അർജുന്റെ ബിനാമിയാണെന്നാണ് കസ്റ്റംസ് കോടതിയിൽ നൽകിയ റിപ്പോർട്ടിലുള്ളത്.