ജനതാദൾ എസ് നേതൃയോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും
ജനതാ പാർട്ടികളുടെ ലയന നീക്കം വഴിമുട്ടിയിരിക്കെ ജനതാദൾ എസ് നേതൃയോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. എൽജെ ഡി- ജെ ഡി എസ് ലയനം വേഗത്തിലാക്കാൻ നേരത്തെ ധാരണയുണ്ടായിരുന്നെങ്കിലും ഇപ്പോൾ പൂർണമായും വഴിമുട്ടിയ സ്ഥിതിയാണ്. ജെ ഡി എസ് അധ്യക്ഷൻ എച്ച് ഡി ദേവഗൗഡയും മകൻ കുമാരസ്വാമിയും ബിജെപിയുമായി കൂടുതൽ അടുക്കുന്നതാണ് തടസ കാരണങ്ങളിൽ ഒന്ന്. ലയനശേഷമുള്ള പദവി പങ്കിടലിലും ഇരു പാർട്ടികളും തമ്മിൽ രൂക്ഷമായ തർക്കമുണ്ട്. മാത്യു ടി തോമസ്, കെ കൃഷ്ണൻകുട്ടി വിഭാഗങ്ങൾ തമ്മിൽ ജെഡിഎസിനുള്ളിലും രൂക്ഷമായ അഭിപ്രായ വ്യത്യാസങ്ങൾ നിലനിൽക്കുന്നുണ്ട്.