Thursday, January 9, 2025
Kerala

സർക്കാർ ജീവനക്കാരുടെ സ്ഥാവര ജംഗമ വസ്തുക്കൾ വാങ്ങൽ; നിർദ്ദേശങ്ങൾ കർശനമാക്കി സംസ്ഥാന സർക്കാർ

സർക്കാർ ജീവനക്കാരുടെ സ്ഥാവര ജംഗമ വസ്തുക്കൾ വാങ്ങലുമായി ബന്ധപ്പെട്ട് നിർദ്ദേശങ്ങൾ കർശനമാക്കി സംസ്ഥാന സർക്കാർ. വിജിലൻസ് നിർദ്ദേശത്തെ തുടർന്നാണ് നടപടി. ഇതുമായി ബന്ധപ്പെട്ട് അതാത് വകുപ്പുകൾക്ക് നിർദ്ദേശം നൽകി

വാങ്ങുന്ന സ്ഥാവര ജംഗമ വസ്തുക്കളുടെ പൂർണ വിവരവും രേഖകളും വേണമെന്ന് പുതുക്കിയ നിർദ്ദേശങ്ങളിൽ പറയുന്നു. വാഹനം വാങ്ങുമ്പോൾ വില വ്യക്തമാക്കുന്ന ഇൻവോയ്‌സ് ഹാജരാക്കണം. വാങ്ങുന്ന സ്ഥാവര ജംഗമ വസ്തുക്കളുടെ വിലയ്ക്ക് തുല്യമായ ധനസ്രോതസിന്റെ രേഖ നൽകണം. വ്യക്തിഗത നിക്ഷേപമാണെങ്കിൽ ധനകാര്യ സ്ഥാപനത്തിന്റെ പാസ് ബുക്ക് ഹാജരാക്കണം. വായ്പയാണെങ്കിൽ ധനകാര്യ സ്ഥാപനത്തിന്റെ അനുമതി പത്രവും പണയമാണെങ്കിൽ ധനകാര്യ സ്ഥാപനത്തിന്റെ കത്തും രേഖകളും വേണം. പഴയ വാഹനം വിറ്റതാണെങ്കിൽ അതിന്റെ വില ഉൾപ്പെടെയുള്ള രേഖകളും മറ്റേതെങ്കിലും ധനസ്രോതസുകളാണെങ്കിൽ അതിന്റെ രേഖകളും ഹാജരാക്കണം.

Leave a Reply

Your email address will not be published. Required fields are marked *