Wednesday, April 16, 2025
Kerala

മതത്തിന്‍റെയും ജാതിയുടെയും പേരിൽ തൊഴിലാളികളുടെ ഐക്യം തകർക്കുന്നു; തൊഴിലാളികൾക്ക് മെയ്ദിനാശംസകൾ നേർന്ന് മുഖ്യമന്ത്രി

 

തിരുവനന്തപുരം: തൊഴിലാളികൾക്ക് മെയ്ദിനാശംസകൾ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയൻ . തൊഴിലാളികൾ നീണ്ട പോരാട്ടത്തിലൂടെ നേടിയെടുത്ത അവകാശങ്ങൾ പലതും കവർന്നെടുക്കാൻ വലിയതോതിൽ ശ്രമം നടക്കുന്ന കാലഘട്ടമാണിത്. മതത്തിന്‍റെയും ജാതിയുടെയും പേരിൽ തൊഴിലാളികളുടെ ഐക്യം തകർക്കാനും ശ്രമം നടക്കുന്നു.

ഇത്തരം കടന്നാക്രമണങ്ങളെയും വിഭാഗീയ പ്രവർത്തനങ്ങളെയും പ്രതിരോധിക്കുന്നതിന് തൊഴിലാളി വർഗം കൂടുതൽ ജാഗ്രത പുലർത്തേണ്ട കാലമാണിത്. കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധിയിൽ ഏറ്റവുമധികം പ്രയാസം നേരിടുന്നത് തൊഴിലാളികളാണ്. മഹാമാരി നേരിടുന്നതിനുള്ള പ്രവർത്തനങ്ങളിൽ മുന്നിട്ടിറങ്ങിയാവട്ടെ ഇത്തവണത്തെ തൊഴിലാളി ദിനമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *