Thursday, January 9, 2025
Kerala

കോവിഡ് രൂക്ഷമായ സാഹചര്യത്തില്‍ ഭക്ഷ്യക്കിറ്റ് വിതരണം തുടരുമോ എന്ന ചോദ്യത്തിന് മുഖ്യമന്ത്രിയുടെ മറുപടി

 

തിരുവനന്തപുരം: സൗജന്യ ഭക്ഷ്യകിറ്റും മറ്റും ഈ മാസം കൊണ്ട് അവസാനിക്കുകയാണെന്ന് ഓര്‍മിപ്പിച്ച മാദ്ധ്യമപ്രവര്‍ത്തകരോട് എല്‍.ഡി.എഫ് നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയം നേടുമെന്ന് സൂചിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.

നിയന്ത്രണങ്ങള്‍ വന്ന സാഹചര്യത്തില്‍ അടുത്ത മാസങ്ങളിലും ഭക്ഷ്യക്കിറ്റ് വിതരണം തുടരാന്‍ സാദ്ധ്യതയുണ്ടോ എന്ന എന്ന മാദ്ധ്യപ്രവര്‍ത്തകന്റെ ചോദ്യത്തോട് അത് പിന്നീട് ആലോചിക്കേണ്ട കാര്യമാണെന്നും നമുക്കത് ആലോചിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇതിനു പിന്നാലെ ‘അടുത്ത സര്‍ക്കാര്‍ വരുമ്പോള്‍ സി.എം തന്നെ തീരുമാനിക്കും എന്നാണോ’ പറഞ്ഞതെന്ന് മറ്റൊരു മാദ്ധ്യമപ്രവര്‍ത്തകന്‍ ചോദിച്ചു. ഈ ചോദ്യത്തിന് ‘അതാണ് ഞാന്‍ ആലോചിക്കാമെന്ന് പറഞ്ഞതെ’ന്നായിരുന്നു മുഖ്യമന്ത്രിയുടെ ചിരിച്ചുകൊണ്ടുള്ള മറുപടി.

തുടര്‍ഭരണം വരുമെന്ന കാര്യത്തില്‍ തനിക്ക് യാതൊരു സംശയവുമില്ലെന്നും കഴിഞ്ഞ തവണ നേടിയതിനേക്കാള്‍ സീറ്റുകളോടെ എല്‍.ഡി.എഫ് വിജയം നേടുമെന്നും അദ്ദേഹം പറഞ്ഞു.

ഇക്കാര്യത്തില്‍ തനിക്ക് മുമ്പും സംശയമൊന്നും ഇല്ലെന്നും അത് താന്‍ പലതവണ ആവര്‍ത്തിച്ചിട്ടുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. ആ നിലപാടില്‍ തന്നെയാണ് താന്‍ ഇപ്പോഴും നില്‍ക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *