അന്വേഷണ ഏജൻസികൾ ഇതുവരെ ബന്ധപ്പെട്ടിട്ടില്ല; കസ്റ്റംസ് ചോദ്യം ചെയ്യുമെന്നത് മാധ്യമസൃഷ്ടിയെന്ന് സ്പീക്കർ
ഡോളർ കടത്ത് കേസിൽ കസ്റ്റംസ് തന്നെ ചോദ്യം ചെയ്യുമെന്നത് മാധ്യമസൃഷ്ടി മാത്രമെന്ന് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ. വാർത്താ ദാരിദ്ര്യം കൊണ്ടാണ് ഇതുസംഭവിക്കുന്നത്. അന്വേഷണ ഏജൻസികൾ തന്നെ ഇതുവരെ ബന്ധപ്പെട്ടിട്ടില്ല.
ബ്രേക്കിംഗ് ന്യൂസ് ഉണ്ടാക്കാനുള്ള ആവേശത്തിൽ വ്യക്തിഹത്യക്ക് സമാനമായ വാർത്ത കൊടുക്കുന്നത് ശരിയാണോയെന്ന് ചിന്തിക്കണം. തെറ്റുകാരനല്ലെന്ന് ബോധ്യമുണ്ട്. പൊതുപ്രവർത്തന രംഗത്തുനിന്ന് മാറി നിൽക്കണമെന്ന് തോന്നിയിട്ടില്ലെന്നും സ്പീക്കർ പറഞ്ഞു
സ്പീക്കറെ നോട്ടീസ് നൽകി വിളിച്ചുവരുത്തുമെന്നായിരുന്നു കഴിഞ്ഞ ദിവസം പ്രചരിച്ച വാർത്തകൾ. അതേസമയം ഭരണഘടനാ പദവി വഹിക്കുന്ന സ്പീക്കറെ നോട്ടീസ് നൽകി വിളിച്ചു വരുത്തുന്നത് കൂടുതൽ വിവാദങ്ങൾക്ക് ഇടയാക്കുമെന്ന് കസ്റ്റംസ് കരുതുന്നു. ഈ സാഹചര്യത്തിൽ സ്പീക്കറെ അനൗദ്യോഗികമായി കണ്ട് അദ്ദേഹത്തിന്റെ ഭാഗം കേൾക്കാനാണ് തീരുമാനം