കുഞ്ഞാലിക്കുട്ടി രാജിവെക്കുമോയെന്ന കാര്യം അറിയില്ല, അത് ലീഗിന്റെ ആഭ്യന്തര കാര്യമെന്ന് മുല്ലപ്പള്ളി
പി കെ കുഞ്ഞാലിക്കുട്ടി എംപി സ്ഥാനം രാജിവെക്കുമോയെന്ന കാര്യം തനിക്കറിയില്ലെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. അങ്ങനെയുണ്ടെങ്കിൽ അത് ലീഗിന്റെ ആഭ്യന്തര കാര്യമാണ്. അതിൽ കോൺഗ്രസ് ഇടപെടേണ്ടതില്ലെന്നും മുല്ലപ്പള്ളി പ്രതികരിച്ചു
തന്നെ കെപിസിസി പ്രസിഡന്റ് ആക്കാനുള്ള തീരുമാനം തടഞ്ഞത് ആരാണെന്ന് അറിയാമെന്ന കെ സുധാകരന്റെ പ്രസ്താവനയെ കുറിച്ച് അറിയില്ല. ഉമ്മൻ ചാണ്ടി തിരുവനന്തപുരത്ത് മത്സരിക്കുമെന്ന വാർത്തയെ കുറിച്ച് ചോദിച്ചപ്പോൾ ഉമ്മൻ ചാണ്ടി എവിടെ മത്സരിച്ചാലും ജയിക്കുമെന്നായിരുന്നു കെപിസിസി പ്രസിഡന്റിന്റെ മറുപടി.