തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് തോൽവി; ജില്ലയിൽ നിന്നുള്ള നേതാക്കൾക്ക് പിഴവ് പറ്റിയെന്ന് റിപ്പോർട്ട്
തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് തോൽവിക്ക് കാരണം നേതാക്കളുടെ വീഴ്ചയെന്ന് അന്വേഷണ കമ്മിഷൻ റിപ്പോർട്ട്. മണ്ഡലത്തിൽ ആദ്യം സ്ഥാനാർത്ഥിയായി പരിഗണിച്ച അഡ്വ അരുൺകുമാറിന്‍റെ പേരിൽ ചുവരെഴുത്ത് നടത്തിയത് അണികളിലടക്കം ആശയക്കുഴപ്പം ഉണ്ടാക്കിയെന്ന് റിപ്പോർട്ടിലുണ്ട്. മുതിർന്ന നേതാക്കളായ എ കെ ബാലനും ടി പി രാമകൃഷ്ണനും ഉൾപ്പെട്ട സമിതിയാണ് തോൽവി പരിശോധിച്ചത്.
ജില്ലയിൽ നിന്നുളള സംസ്ഥാന നേതാക്കൾക്കടക്കം വീഴ്ച പറ്റിയെന്നും റിപ്പോർട്ട് വിലയിരുത്തുന്നു. ഈ റിപ്പോർട്ട് ഇന്ന് സിപിഐഎം എറണാകുളം ജില്ലാ കമ്മിറ്റിയും ഇന്ന് ചേരുന്ന സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗവും പരിഗണിക്കും.