മകരവിളക്ക് ഉത്സവത്തിന്റെ ഭാഗമായി ശബരിമല നട നാളെ തുറക്കും
മകരവിളക്ക് ഉത്സവത്തിന്റെ ഭാഗമായി ശബരിമല നട നാളെ തുറക്കും. ഭക്തര്‍ക്ക് പ്രവേശനം മറ്റന്നാള്‍ മുതല്‍ കരിമല വഴി ഉണ്ടാകും. ജനുവരി 14 നാണ് മകവിളക്ക്. നട തുറക്കുന്ന നാളെ ഭക്തർക്ക് പ്രവേശനമുണ്ടാവില്ല.നാളെ വൈകിട്ട് അഞ്ച് മണിക്ക് കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമികത്വത്തിൽ മേൽശാന്തി എൻ പരമേശ്വരൻ നമ്പൂതിരി ശ്രീകോവില്‍ തുറന്ന് ദീപം തെളിക്കും.
എന്നാൽ, വെള്ളിയാഴ്ച് പുലർച്ചെ നാല് മണി മുതലാണ് തീർത്ഥാടകരെ കടത്തി വിടുക.മണ്ഡലകാല പൂജ കഴിഞ്ഞ് മൂന്ന് ദിവസത്തിന് ശേഷമാണ് മകരവിളക്കിനായി ശബരിമല നട തുറക്കുന്നത്. അതേ സമയം, സന്നിധാനത്ത് തങ്ക അങ്കി ചാര്‍ത്തിയുള്ള ദീപാരാധന കഴിഞ്ഞ ശനിയാഴ്ച നടന്നിരുന്നു.ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ നിന്നും പുറപ്പെട്ട തങ്ക അങ്കി ഘോഷയാത്ര ശനിയാഴ്ച ഉച്ചയോടെ പമ്പയില്‍ എത്തിച്ചേർന്നു. മണ്ഡലപൂജക്ക് മുന്നോടിയായുള്ള ദീപാരാധനയായാണ് ശബരിമലയിൽ തങ്ക അങ്കി നടത്തിയത്.
ശരണമന്ത്രങ്ങളോടും വ്യതാനുഷ്ടാന നിറവിലും മലകയറുന്ന അയ്യപ്പ ഭക്തർക്ക് ദർശന സുകൃതമാണ് ഈ തങ്ക അങ്കി ദീപാരാധന. ശനിയാഴ്ച 3 മണി വരെ പമ്പാ ഗണപതി കോവിലിൽ ദർശനത്തിന് വയ്ച്ചു. തുടർന്ന് ഘോഷയാത്രടോയെ തന്നെ പെട്ടിയിലാക്കി ചുമന്ന് കൊണ്ട് അയ്യപ്പ സേവാ സംഘം പ്രവർത്തകർ സന്നിധാനത്ത് തങ്ക അങ്കി എത്തിച്ചു.അതേസമയം, തങ്ക അങ്കി ഘോഷയാത്ര കഴിഞ്ഞ ബുധനാഴ്ച ആറന്മുള പാര്‍ത്ഥ സാരഥി ക്ഷേത്രത്തില്‍ നിന്നും ആണ് പുറപ്പെട്ടത്. വിവിധ സ്ഥലങ്ങളില്‍ ഘോഷയാത്രക്ക് മികച്ച സ്വീകരണം ലഭിച്ചിരുന്നു.