സംസ്ഥാനത്തും അതീവ ജാഗ്രത. ബ്രിട്ടനിൽ നിന്നെത്തിയ 18 പേർക്കാണ് കേരളത്തിൽ കൊവിഡ് സ്ഥിരീകരിച്ചത്
ജനിതക മാറ്റം സംഭവിച്ച് കൊറോണ വൈറസ് രാജ്യത്ത് ആറ് പേർക്ക് സ്ഥിരീകരിച്ചതിന് പിന്നാലെ സംസ്ഥാനത്തും അതീവ ജാഗ്രത. ബ്രിട്ടനിൽ നിന്നെത്തിയ 18 പേർക്കാണ് കേരളത്തിൽ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത. ഇവരിൽ പുതിയ വൈറസാണോ എന്ന് കണ്ടെത്തുന്നതിനായി സ്രവം പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിട്ടുണ്ട്
രോഗബാധിതരെ പ്രത്യേകം നിരീക്ഷണത്തിലാക്കിയതായി ആരോഗ്യവകുപ്പ് അറിയിച്ചു. 18 പേർക്കും വലിയ തോതിൽ സമ്പർക്കമുണ്ടായിട്ടില്ല. വീട്ടുകാരുമായി മാത്രമേ ഇവർക്ക് സമ്പർക്കം വന്നിട്ടുള്ളു. ഇവരുമായി സമ്പർക്കത്തിൽ വന്നവരെ നിരീക്ഷണത്തിലാക്കുകയും പരിശോധന നടത്തുകയും ചെയ്യും
70 ശതമാനത്തിലധികം വ്യാപനശേഷിയുള്ളതാണ് പുതിയ വൈറസ്. രോഗം വലിയ തോതിൽ പടരുകയും ചെയ്യും. ഇതെല്ലാം മുൻകൂട്ടി കണ്ടാണ് ആരോഗ്യവകുപ്പ് കനത്ത ജാഗ്രത പാലിക്കുന്നത്.