ലോറികള്‍ കൂട്ടിയിടിച്ച് റെയില്‍വേ ട്രാക്കിലേക്ക് മറിഞ്ഞു; ഡ്രൈവര്‍ക്ക് പരിക്ക്
ദേശീയപാതയില്‍ കോട്ടവാസലില്‍ എസ് വളവിന് സമീപം ലോറികള്‍ കൂട്ടിയിടിച്ച് റെയില്‍വേ ട്രാക്കിലേക്ക് മറിഞ്ഞു.രണ്ട് ഡ്രൈവര്‍മാര്‍ക്ക് ഗുരുതര പരിക്കേറ്റു. ഈ സമയത്ത് ലൈനില്‍ ട്രെയിനുകള്‍ ഇല്ലാതിരുന്നതിനാല്‍ മറ്റ് ദുരന്തങ്ങള്‍ ഒഴിവായി. വെള്ളിയാഴ്ച വൈകുന്നേരം അഞ്ചരയോടെയാണ് അപകടം.
കേരളത്തില്‍ ചരക്കിറക്കിയിട്ട് തമിഴ്നാട്ടിലേക്ക് പോയ ടോറസും എതിരെ വന്ന മിനി ലോറിയുമാണ് അപകടത്തിലായത്. ഇരുവാഹനങ്ങളും നേര്‍ക്കുനേര്‍ ഇടിച്ച് നിയന്ത്രണംവിട്ട് പാതയില്‍നിന്ന് അമ്ബതടിയോളം താഴ്ചയിലുള്ള കൊല്ലം-ചെങ്കോട്ട റെയില്‍വേ ട്രാക്കിലേക്ക് മറിയുകയായിരുന്നു.
വാഹനങ്ങളില്‍ കുടുങ്ങിയ ഡ്രൈവര്‍മാരെ കാബിന്‍ പൊളിച്ച് പുറത്തെടുത്തു. ഇവരെ പാളയംകോട്ട മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മിനി ലോറി ഡ്രൈവര്‍ കാരക്കുടി സ്വദേശി മുരുകന്‍ (40), ലോറി ഡ്രൈവര്‍ കുളത്തൂര്‍ സ്വദേശി വായ്പൂരി (36) എന്നിവര്‍ക്കാണ് പരിക്ക്.