പോപ്പുലർ ഫ്രണ്ട് ഹർത്താൽ; കെ.എസ്.ആർ.ടി.സിക്ക് കല്ലെറിഞ്ഞവരെ കസ്റ്റഡിയിലെടുത്തു
പോപ്പുലർ ഫ്രണ്ട് ഹർത്താൽ അതിക്രമവുമായി ബന്ധപ്പെട്ട് പത്തനംതിട്ടയിൽ വീണ്ടും റെയ്ഡ്. കുലശേഖര പേട്ട സ്വദേശികളായ ഷെഫീഖ്, അൻസുദീൻ, ഷെമീർ ഖാൻ, മുഹമ്മദ് അലീഷ് എന്നിവരെ കസ്റ്റഡിയിലെടുത്തു. പത്തനംതിട്ടയിൽ വച്ച് കെ.എസ്.ആർ.ടി.സി ബസിന് കല്ലെറിഞ്ഞ കേസിലെ പ്രതികളാണ് നാല് പേരും. 4 ഇടത്താണ് ഒരെ സമയം പരിശോധന നടക്കുന്നത്. ഹർത്താൽ ദിനത്തിലെ അക്രമ സംഭവങ്ങളിൽ കോഴിക്കോട് ഒരാൾ കൂടി അറസ്റ്റിലായി. കോഴിക്കോട് വടകര അഴിയൂർ സ്വദേശി മൻസൂദാണ് പിടിയിലായത്. ഹർത്താൽ ദിനത്തിൽ ലോഡുമായി പോകുകയായിരുന്ന ലോറി അക്രമിച്ച കേസിലാണ് അറിസ്റ്റ്.