സെക്രട്ടേറിയറ്റ് തീപിടിത്തം: 25 ഓളം ഫയലുകൾ കത്തിയത് ഭാഗികമായി മാത്രം
സെക്രട്ടേറിയറ്റിലെ പ്രോട്ടോക്കോൾ വിഭാഗത്തിലുണ്ടായ തീപിടിത്തത്തിൽ 25 ഓളം ഫയലുകൾ ഭാഗികമായി കത്തിയെന്ന് വിവരം. അതിഥി മന്ദിരങ്ങളിൽ മുറികൾ അനുവദിച്ച ഉത്തരവുകളാണ് കത്തിയത്. അന്വേഷണ സംഘം സംയുക്ത പരിശോധന തുടരുകയാണ്. ഫയലുകൾ സ്‌കാൻ ചെയ്ത ശേഷം മാറ്റും
രാവിലെയും ഉച്ചയ്ക്കും പ്രോട്ടോക്കോൾ ഓഫീസിൽ കയറിയത്് ശുചീകരണ തൊഴിലാളികളാണ്. സിസിടിവി ദൃശ്യങ്ങളിലും അസ്വാഭാവികതയുള്ള ഒന്നും കണ്ടെത്താൻ സാധിച്ചിട്ടില്ല. അപകടത്തിന്റെ ഗ്രാഫിക് ചിത്രം തയ്യാറാക്കുന്നതും പുരോഗമിക്കുകയാണ്.
തീ പടർന്നത് വ്യക്തമാക്കാനാണ് ഗ്രാഫിക് വീഡിയോ തയ്യാറാക്കുന്നത്. ഫോറൻസിക് പരിശോധന ഫലം കൂടി ലഭിച്ചാൽ വീഡിയോ പൂർത്തിയാക്കും.