Tuesday, January 7, 2025
KeralaWayanad

വയനാട്ടിലേക്കുള്ള മൂന്ന് ചുരങ്ങളിൽ ചരക്ക് ഗതാഗതത്തിന് മാത്രം അനുമതി; നിയന്ത്രണം ശക്തമാക്കി

വയനാട്ടിൽ കൊവിഡ് വ്യാപനം ശക്തമാകുന്ന സാഹചര്യത്തിൽ ചുരങ്ങളിൽ നിയന്ത്രണം ശക്തമാക്കി ജില്ലാ ഭരണകൂടം. വയനാട്ടിലേക്കുള്ള മൂന്ന് ചുരങ്ങളിൽ ഇനി മുതൽ ചരക്കു ഗതാഗതത്തിന് മാത്രമായിരിക്കും അനുമതി. പേരിയ, പാൽചുരം, കുറ്റ്യാടി ചുരങ്ങളിലൂടെ ചരക്കുവാഹനങ്ങളും മെഡിക്കൽ ആവശ്യങ്ങൾക്കുള്ള വാഹനങ്ങളും മാത്രമേ കടത്തിവിടു. യാത്രക്കാർക്ക് താമരശ്ശേരി ചുരം വഴി കടന്നുപോകാം. മറ്റ് മൂന്ന് ചുരങ്ങളിലൂടെ ഇവർക്ക് യാത്രാനുമതി ഉണ്ടായികിക്കില്ല

പനമരത്തെ മത്സ്യ-മാംസ മാർക്കറ്റും പച്ചക്കറി കടകളും ആരോഗ്യ വകുപ്പ് അടപ്പിച്ചു. വാളാട് മരണവീട് സന്ദർശിച്ച രണ്ട് പേർ മാർക്കറ്റിൽ ജോലി ചെയ്യുന്നുണ്ട്. ഈ മരണാനന്തര ചടങ്ങിൽ പങ്കെടുത്ത നിരവധി പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് നടപടി.

Leave a Reply

Your email address will not be published. Required fields are marked *