റെയിൽവേ ട്രാക്കിലൂടെ ബൈക്കിൽ സാഹസിക യാത്ര; ഒടുവിൽ വണ്ടി പോലീസ് കൊണ്ടുപോയി
കണ്ടെയ്ൻമെന്റ് സോണിൽ നിന്ന് പുറത്തുകടക്കാൻ കൊല്ലത്ത് രണ്ട് പേർ കണ്ടെത്തിയ വഴി പക്ഷേ സാഹസം നിറഞ്ഞതായിരുന്നു. റെയിൽവേ ട്രാക്കിലൂടെ ബൈക്കോടിച്ച് വന്നാണ് ഇവർ നാടുചുറ്റാൻ ഇറങ്ങിയത്. സാഹസികത അൽപം കൂടിപ്പോയോ എന്ന സംശയം മാത്രമേയുണ്ടായിരുന്നുള്ളു. പോലീസ് അപ്പോ സ്ഥലത്ത് എത്തി
റോഡുകൾ അടയ്ക്കുകയും നിയന്ത്രണങ്ങൾ കർശനമാക്കുകയും ചെയ്തതോടെയാണ് യുവാക്കൾ കടന്ന കൈ തന്നെ സ്വീകരിച്ചത്. കരുനാഗപ്പള്ളിക്കും ഓച്ചിറക്കും ഇടയിലുള്ള റെയിൽപ്പാളത്തിലൂടെയായിരുന്നു സാഹസിക യാത്ര. സമീപവാസികൾ ഇത് ശ്രദ്ധിച്ചതോടെ വിവരം ആർ പി എഫിനെ അറിയിച്ചു. സംഭവത്തിന്റെ ഗൗരവം മനസ്സിലായതോടെ കരുനാഗപ്പള്ളിക്കും ഓച്ചിറക്കും ഇടയിൽ റെയിൽവേ റെഡ് സിഗ്നൽ നൽകുകയും ചെയ്തു
അധികം വൈകാതെ പോലീസ് ട്രാക്കിലെത്തി. പോലീസിനെ കണ്ടതോടെ യുവാക്കൾ ബൈക്ക് ഉപേക്ഷിച്ച് ചിതറിയോടി. ആർ പി എഫ് ബൈക്ക് കസ്റ്റഡിയിലെടുത്തു. ചവറ സ്വദേശിയുടേതാണ് ബൈക്ക്. പക്ഷേ ഇയാളല്ല വണ്ടി ഓടിച്ചിരുന്നത്.