Saturday, April 12, 2025
Kerala

പൃഥ്വിരാജ് പ്രകടിപ്പിച്ചത് സമൂഹത്തിന്റെ വികാരമാണ്; പിന്തുണയുമായി മുഖ്യമന്ത്രി

 

ലക്ഷദ്വീപ് പ്രശ്‌നത്തിൽ ദ്വീപ് വാസികൾക്ക് പിന്തുണ അറിയിച്ച നടൻ പൃഥ്വിരാജിന് പിന്തുണയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. അഭിപ്രായം തുറന്നുപറഞ്ഞതിന് പൃഥ്വിരാജിനെതിരെ സംഘ്പരിവാർ സംഘടനകൾ നടത്തുന്ന അപകീർത്തികരമായ പ്രചാരണങ്ങളെ മുഖ്യമന്ത്രി വിമർശിച്ചു

എല്ലാത്തിനോടും അസഹിഷ്ണുത കാണിക്കുന്ന നിലപാടാണ് സംഘ്പരിവാർ സാധാരണയായി സ്വീകരിച്ചുവരാറുള്ളത്. പൃഥ്വിരാജിനെതിരെയും അതേ അസഹിഷ്ണുത കാണിച്ചു. എന്നാൽ നമ്മുടെ സമൂഹത്തിന് അതിനോട് യോജിപ്പില്ല. അസഹിഷ്ണുത പ്രകടിപ്പിക്കുന്ന സംഘപരിവാറിനോട് വിയോജിച്ച് തന്നെയാണ് നമ്മുടെ നാട് നിൽക്കുക

പൃഥ്വിരാജ് പ്രകടിപ്പിച്ച വികാരം നമ്മുടെ സമൂഹത്തിന്റെ വികാരമാണ്. കേരളത്തിൽ ജീവിക്കുന്ന ഏതൊരാൾക്കുമുണ്ടാകുന്ന വികാരമാണത്. ഇത്തരം കാര്യങ്ങളിൽ പൃഥ്വിരാജിനെ പോലെ എല്ലാവരും മുന്നോട്ടുവരാൻ സന്നദ്ധരാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *