മുൻമന്ത്രി ഇ ചന്ദ്രശേഖരനെ ആക്രമിച്ച കേസിൽ സിപിഐഎം – ബിജെപി പരസ്പരസഹായം നടന്നു; സിപിഐ
മുൻമന്ത്രി ഇ ചന്ദ്രശേഖരനെ ആക്രമിച്ച കേസിൽ ബിജെപിക്ക് അനുകൂലമായി സിപിഐഎമ്മിന്റെ കുറുമാറ്റമെന്ന് സിപിഐ. കേസിൽ നിരവധി നേതാക്കളുടെ കൂട്ടകൂറുമാറ്റം നടന്നുവെന്ന് സിപിഐ ആരോപിച്ചു. ബിജെപി പ്രവർത്തകരെ കോടതി വെറുതെ വിട്ടു. വധശ്രമക്കേസിൽ ബിജെപിയും കൂറുമാറിയെന്നും സിപിഐ ആരോപിച്ചു.
കാസർഗോട്ടെ കൂറുമാറ്റത്തിൽ സിപിഐഎമ്മിനെതിരെ സിപിഐ ജില്ലാ സെക്രട്ടറിയും രംഗത്തെത്തി. സാക്ഷികളായ സിപിഐഎം നേതാക്കൾ കൂറുമാറിയത്തിൽ ആണ് കേസ് തള്ളിയതെന്ന് സിപിഐ ജില്ലാ സെക്രട്ടറി സി പി ബാബു പറഞ്ഞു. ബിജെപിയുമായി ധാരണയുണ്ടാക്കിയോ എന്ന് സിപിഐഎം പരിശോധിക്കണമെന്ന് സി പി ബാബു.
ബിജെപിയുമായി ധാരണ ഉണ്ടാക്കിയെങ്കിൽ അംഗീകരിക്കാൻ സാധിക്കില്ല. കേസിൽ തെളിവുകളുടെ അഭാവത്തിൽ പ്രതികളായ 10 ബിജെപി പ്രവർത്തകരെ കോടതി വെറുതെ വിട്ടിരുന്നു. 2016 ലെ നിയമസഭാ തെരെഞ്ഞെടുപ്പിലെ ആഹ്ളാദ പ്രകടനത്തിനിടെയാണ് ആക്രമണം ഉണ്ടായത്.