അട്ടപ്പാടിയിൽ ആദിവാസി യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
അട്ടപ്പാടിയിൽ ആദിവാസി യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്തി. കുളപ്പടിക ഊരിലെ മശണൻ എന്ന 34കാരനാണ് മരിച്ചത്. മരത്തിൽ തൂങ്ങിയ നിലയിൽ കണ്ട മൃതദേഹത്തിന് ഒരാഴ്ചത്തെ പഴക്കമുണ്ട്. യുവാവിനെതിരെ എക്‌സൈസ് കേസുണ്ടായിരുന്നുവെന്നും ഇതിന്റെ മനോവിഷമത്തിലായിരുന്നുവെന്നും ബന്ധുക്കൾ പറയുന്നു. ഒരാഴ്ചയായി മശണനെ കാണാനില്ലായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.